കൊല്ലത്ത്​​ വാന്‍ കടയിലേക്ക്​ ഇടിച്ചു കയറി രണ്ടു മരണം

242

കൊല്ലം: ആയൂരിനടുത്ത് പിക്കപ്പ് വാന്‍ ഫര്‍ണിച്ചര്‍ കടയിലേക്ക് ഇടിച്ചു കയറി രണ്ട് മരണം. കടയിലെ ജീവനക്കാരായ ഹരി,ശശി എന്നിവരാണ് മരിച്ചത്. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. രാത്രി രണ്ട് മണിയോടെയായിരുന്നു അപകടം.
ഫര്‍ണിച്ചര്‍ കടക്കുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു ഇരുവരും. പരിക്കേറ്റവരെ ആശുപത്രികയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

NO COMMENTS