ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് ചൈനയില്‍ തുടക്കം

240

ബീജിങ് : ബ്രിക്സ് ഉച്ചകോടിക്ക് ചൈനയിലെ ഷിയാന്‍മെനില്‍ ഇന്ന് തുടക്കമാകും.
പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും ഉള്‍പ്പെടെയുള്ള ബ്രിക്സ് രാഷ്ട്രത്തലവന്‍മാര്‍ ഉച്ചകോടിയില്‍ പങ്കെടുക്കും.
‘ശോഭനമായ ഭാവിക്കായി ശക്തമായ പങ്കാളിത്തം’ എന്ന സന്ദേശവുമായാണ് ഒന്‍പതാമത് ബ്രിക്സ് ഉച്ചകോടി ചേരുന്നത്. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ തലവന്മാര്‍ ഉച്ചകോടിയില്‍ പങ്കെടുക്കും.
അഞ്ചംഗ രാജ്യങ്ങളുടെ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ സാമ്ബത്തിക, സുരക്ഷാ കാര്യങ്ങളാകും മുഖ്യ ചര്‍ച്ചാ വിഷയം.

NO COMMENTS