സിയാമെന്‍ : പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്ങും കൂടിക്കാഴ്ച്ച നടത്തി ബ്രിക്സ് ഉച്ചകോടിക്കിടെ രാവിലെ പത്തു മണിക്കായിരുന്നു കൂടിക്കാഴ്ച്ച. ഡോക് ലാം അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയില്‍ ഉന്നയിച്ചെന്നാണ് സൂചന. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കര്‍ എന്നിവരും പ്രധാനമന്ത്രിയോടൊപ്പമുണ്ടായിരുന്നു. ബ്രിക്സ് ഉച്ചകോടി വിജയകരമായി സംഘടിപ്പിച്ച ചൈനയെ പ്രധാനമന്ത്രി കൂടിക്കാഴ്ചയ്ക്കിടെ അഭിനന്ദിച്ചു. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തു വന്നിട്ടില്ല. രണ്ടു മാസത്തിലധികം നീണ്ടു നിന്ന ഡോക് ലാമിലെ സംഘര്‍ഷത്തിന് ശേഷമുള്ള ഇരുനേതാക്കളുടെയും കൂടിക്കാഴ്ച്ചയെ ആകാംക്ഷയോടെയാണ് ലോകം ഉറ്റനോക്കുന്നത്. ബ്രിക്സ് ഉച്ചകോടിക്ക് തൊട്ടുമുമ്പ്, ഇരുരാജ്യങ്ങളും സേനകളെ പിന്‍വലിച്ചതോടെയാണ് സംഘര്‍ഷത്തിന് അയവുവന്നത്.