തിരുവനന്തപുരം: മദ്യലോബിയുടെ അടിമകളായി സര്‍ക്കാര്‍ മാറിയെന്ന് മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്. ജനങ്ങള്‍ എതിരായിട്ടും മദ്യശാലകള്‍ അടിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. മദ്യശാലകള്‍ പൂട്ടിയപ്പോഴാണ് സംസ്ഥാനത്ത് ടൂറിസം വളര്‍ന്നത്. എക്സൈസ് കമ്മീഷണറുടെ തനിനിറം ഇതോടെ വെളിവായെന്നും സുധീരന് കുറ്റപ്പെടുത്തി.