കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപ് തിരികെ ആലുവ സബ് ജയിലില്‍ പ്രവേശിച്ചു. അച്ഛന്റെ ശ്രാദ്ധ കര്‍മത്തില്‍ പങ്കെടുക്കാന്‍ രണ്ട് മണിക്കൂറാണ് ദിലീപിന് മജിസ്ട്രേട്ട് കോടതി ഇന്ന് അനുവദിച്ചിരുന്നത്. കോടതി അനുവദിച്ച സമയത്തിന് മിനിറ്റുകള്‍ മുമ്ബ് തന്നെ ദിലീപിനെ തിരിച്ച് ആലുവ സബ് ജയിലില്‍ എത്തിച്ചു. 8 മണി മുതല്‍ 10 മണി വരെയാണ് ദിലീപിന് അങ്കമാലി മജിസ്ട്രേറ്റ് കോടതി സമയം അനുവദിച്ചത്. പൊലീസ് കാവലിലായിരുന്നു ദിലീപ് ചടങ്ങുകളില്‍ പങ്കെടുത്തത്. ദിലീപിന്റെ ആലുവയിലെ വീട്ടിലായിരുന്നു ബലിതര്‍പ്പണ ചടങ്ങുകള്‍.