ന്യൂഡല്‍ഹി: പതഞ്ജലിയുടെ ച്യവനപ്രാശത്തിന്റെ പരസ്യത്തിന് ഡല്‍ഹി ഹൈക്കോടതിയുടെ വിലക്ക്. ആയുര്‍വേദ ഉല്പന്ന നിര്‍മാതാക്കളായ ഡാബര്‍ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നാണ് വിലക്ക്. ച്യവനപ്രാശത്തിന്റെ പരസ്യത്തിലെ സമാനത ചൂണ്ടികാട്ടിയിരുന്നു ഡാബര്‍ പരാതി നല്‍കിയത്. ഇടക്കാല ഉത്തരവാണ് ഹെെക്കോടതി നല്‍കിയത്. സെപ്തംബര്‍ 26ന് കേസ് വീണ്ടും പരിഗണിക്കും വരെ പരസ്യം ഒഴിവാക്കണമെന്നാണ് നിര്‍ദേശം.