ന്യൂഡല്‍ഹി: ഇന്ത്യയില്‍ അഭയാര്‍ത്ഥികളായി കഴിയുന്ന റോഹിംഗ്യന്‍ മുസ്ലിങ്ങളെ തിരിച്ചയക്കാനുള്ള നീക്കത്തിനെതിരെ ഐക്യരാഷ്ട്ര സഭയുടെ വിമര്‍ശനം. മ്യാന്മറില് സംഘര്‍ഷം തുടര്‍ന്നു കൊണ്ടിരിക്കുന്നതിനിടെ അവരെ ഇന്ത്യയില്‍ നിന്ന് തിരിച്ചയക്കാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് യു.എന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ സെയ്ദ് റാ അദ് അല്‍ ഹുസൈന് പറഞ്ഞു.അഭയാര്‍ത്ഥി കണ്വെന്ഷന് കരാറില്‍ ഒപ്പുവയ്ക്കാത്തതിനാല്‍ അന്താരാഷ്ട്ര നിയമങ്ങള്‍ ഇന്ത്യയ്ക്ക് ബാധകമല്ലെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട്. എന്നാല്‍ നിയമമല്ല മാനുഷിക പരിഗണനയാണ് ബാധകമാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ 40,000ത്തോളം റോഹിംഗ്യന്‍ അഭയാര്‍ത്ഥികളുണ്ടെന്നാണ് കണക്ക്.