ഉത്തര്‍പ്രദേശില്‍ വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മാണ സംഘത്തെ പിടികൂടി

205

കാണ്‍പുര്‍ : ഉത്തര്‍പ്രദേശില്‍ വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മാണ സംഘത്തെ പിടികൂടി. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്. വ്യാജ കൈവിരല്‍ രേഖകളും റെറ്റിന സ്കാനിംഗ് രേഖകളും സൃഷ്ടിച്ചായിരുന്നു ആധാര്‍ കാര്‍ഡ് നിര്‍മിച്ചിരുന്നത്. സംസ്ഥാന വ്യാപകമായി പ്രവര്‍ത്തിച്ചിരുന്ന സംഘത്തെയാണു പിടികൂടിയതെന്നും വര്‍ നിര്‍മിച്ച ആധാര്‍ കാര്‍ഡുകളെയും ഇവയുടെ വിതരണത്തെയും സംബന്ധിച്ച്‌ അന്വേഷിച്ചുവരികയാണെന്നും പ്രത്യേക അന്വേഷണ സംഘം പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് 10 പേര്‍ പിടിയിലായി.
സംഘത്തില്‍ നിന്നു 38 കൈവിരല്‍ രേഖകള്‍, രാസവസ്തു ഉപയോഗിച്ചു നിര്‍മിച്ച 46 കൈവിരല്‍ ഖേകള്‍, രണ്ട് ആധാര്‍ ഫിംഗര്‍ സ്കാനറുകള്‍, രണ്ടു റെറ്റിന സ്കാനറുകള്‍, എട്ടു റബ്ബര്‍ സ്റ്റാന്പുകള്‍, 18 ആധാര്‍ കാര്‍ഡുകള്‍, ഒരു വെബ്ക്യാം, ജിപിഎസ് ഉപകരണം, പോളിമര്‍ ക്യുറിംഗ് ഉപകരണം,2 മൊബൈല്‍ ഫോണുകള്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.

NO COMMENTS