തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. പദ്ധതിയ്ക്കായി സര്‍ക്കാര്‍ സമ്പത്ത് പണയപ്പെടുത്തിയെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. സി.എ.ജി റിപ്പോര്‍ട്ട് ഇത് വ്യക്തമാക്കുന്നു. 13,000 കോടി ലഭിക്കാന്‍ 19,000 കോടിയുടെ കരാര്‍ ഇളവ് അനുവദിച്ചു. സി.എ.ജി ഇത് ചൂണ്ടിക്കാട്ടിയപ്പോള്‍ അന്വേഷണ കമ്മിഷനെ നിയോഗിച്ചു. ജുഡീഷ്യല്‍ കമ്മീഷന്‍ പേപ്പറില്‍ മാത്രമെന്നും, അടിസ്ഥാന സൗകര്യം ഒരുക്കാതെ കമ്മീഷന്‍ രൂപീകരിക്കുന്നതെന്തിനെന്നും ഹൈക്കോടതി വിമര്‍ശിച്ചു. ഇന്നലത്തെ കോടതി ഉത്തരവിലാണ് ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ചത്.