ന്യൂഡല്‍ഹി: ഹാദിയ കേസിലെ എന്‍ഐഎ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് ഷെഫിന് ജഹാന് സുപ്രീം കോടതിയെ സമീപിച്ചു. ഹാദിയയെ സുപ്രീം കോടതിയില്‍ ഹാജരാക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കണമെന്നും ഷെഫിന് ആവശ്യപ്പെട്ടു. കേസില്‍ സംസ്ഥാന പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ എന്‍ഐഎ അന്വേഷണം ആവശ്യമില്ല. അതിനാല്‍ എന്‍ഐഎ അന്വേഷണ ഉത്തരവ് പിന്‍വലിക്കണമെന്നാണ് ഷെഫിന് ജഹാന്റെ ആവശ്യം.