നോട്ട് നിരോധനവും ജി.എസ്.ടിയും സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുമെന്ന് മന്‍മോഹന്‍ സിംഗ്

186

ന്യൂഡല്‍ഹി : നോട്ട് നിരോധനവും ചരക്ക് സേവന നികുതി (ജി.എസ്.ടി)യും രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന് തിരിച്ചടിയാകുമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. രാജ്യത്തെ ചെറുകിട, അസംഘടിത മേഖലകളെ ഈ നടപടികള്‍ ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇന്ത്യയിലെ ആഭ്യന്തര സാമ്പത്തിക ഉത്പാദനത്തിന്റെ 40 ശതമാനവും ഈ മേഖലയില്‍ നിന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ 90 ശതമാനം തൊഴിലവസരങ്ങളും അസംഘടിത മേഖലയില്‍ നിന്നാണെന്നും അദ്ദേഹം വ്യക്തമാക്കി. നോട്ട് അസാധുവാക്കല്‍ നടപടി മൂലം ജി.ഡി.പിയില്‍ രണ്ട് ശതമാനം കുറവ് വരുമെന്ന് അദ്ദേഹം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. നോട്ട് നിരോധനത്തിനെതിരെ നേരത്തെ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ രൂക്ഷ വിമര്‍ശനവുമായി മന്‍മോഹന്‍ സിംഗ് രംഗത്തെത്തിയിരുന്നു.

NO COMMENTS