കണ്ണൂരില്‍ 25 കിലോ കഞ്ചാവുമായി യുവതി പിടിയില്‍

172

കണ്ണൂര്‍: കണ്ണൂരില്‍ 25 കിലോ കഞ്ചാവുമായി യുവതി പിടിയില്‍. ശൈലജ (32) യെന്ന യുവതിയെ കണ്ണപുരം എസ്‌ഐ ടി.വി.ധനഞ്ജയദാസും സംഘവും ചേര്‍ന്നും പിടികൂടിയത്. സാധനങ്ങളുമായി കണ്ണപുരം റെയില്‍വേ സ്റ്റേഷനിറങ്ങവെയാണ് ശൈലജയെ പിടികൂടിയത്. റെയില്‍വേ സ്റ്റേഷനു സമീപത്തെ ഓട്ടോ സ്റ്റാന്റില്‍ സംശയകരമായി കണ്ട യുവതിയെ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് റെയില്‍വേ സ്റ്റേഷനില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്.

NO COMMENTS