ന്യൂയോര്‍ക്ക് : വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ് ബംഗ്ളാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയുമായി കൂടിക്കാഴ്ച നടത്തി. പക്ഷെ ചര്‍ച്ചയില്‍ ഒരിടത്തും റോഹിങ്ക്യന്‍ അഭയാര്‍ത്ഥി പ്രശനം പരാമര്‍ശിക്കപ്പെട്ടിട്ടില്ല. വളരെ കുറച്ച് സമയം നീണ്ടുനിന്ന ചര്‍ച്ചയില്‍ ഉഭയ കക്ഷി പ്രശ്നങ്ങള്‍ മാത്രമാണ് ചര്‍ച്ച ചെയ്തതെന്നും റോഹിങ്ക്യന്‍ പ്രശ്നം ചര്‍ച്ച ചെയ്തില്ലെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാറാണ് ട്വിറ്ററിലൂടെ അറിയിച്ചത്.