റബറിന്‍റെ വ്യവസായ സാധ്യത പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന്‍ മുഖ്യമന്ത്രി

206

തിരുവനന്തപുരം: റബറിന്‍റെ വ്യവസായ സാധ്യത പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് റബറിന്‍റെ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള സാധ്യതയതാണ് സമിതി പഠിക്കുക. സിയാല്‍ മാതൃകയില്‍ ടയര്‍ ഫാക്ടറിയും മറ്റ് റബര്‍ അധിഷ്ഠിത വ്യവസായങ്ങളും സ്ഥാപിക്കാനാണ് സര്‍ക്കാര്‍ ലക്ഷമ്യടുന്നത്. ഇതിന്‍റെ സാധ്യതകളും സമിതി പഠിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. വിവിധ മേഖലയിലുള്ള വിദഗ്ധരെ ഉള്‍പ്പെടുത്തി സമിതി രൂപീകരിക്കാന്‍ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമിനെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു ഗുജറാത്തിലെ അമൂല്‍ മാതൃകയില്‍ റബ്ബര്‍ ഉല്‍പാദകരുടെ സഹകരണ സംഘങ്ങള്‍ രൂപീകരിക്കുന്നതിനെക്കുറിച്ചും സമിതി പഠനം നടത്തും. റബ്ബറിന്റെ ആഭ്യന്തര വിപണി ശക്തിപ്പെടുത്തി കര്‍ഷകര്‍ക്ക് നല്ല വില ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഈ ആലോചന നടത്തുന്നതെന്നും അദ്ദേഹം സാമൂഹ്യമാധ്യമത്തിലൂടെ വ്യക്തമാക്കി.

NO COMMENTS