ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരാക്രമണം. ഭീകരാക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഏഴ് സിആര്‍പിഎഫ് ജവാന്മാര്‍ ഉള്‍പ്പെടെ 30 പേര്‍ക്ക് പരുക്കേറ്റു. സ്ത്രീ ഉള്‍പ്പെടെ രണ്ട് സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. പുല്‍വാമ ജില്ലയിലെ ത്രാലിലെ ബസ് സ്റ്റാന്‍ഡിലാണ് സംഭവം. ജനക്കൂട്ടത്തിന് നേരെയുണ്ടായ ഗ്രനേഡ് ആക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.