യുഎന്‍ രക്ഷാസമിതിയില്‍ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം നല്‍കണമെന്ന് പോര്‍ച്ചുഗല്‍

219

യുഎന്‍ രക്ഷാസമിതി സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ ശക്തമായി പിന്തുണച്ച്‌ പോര്‍ച്ചുഗല്‍. എല്ലാ വിഭാഗങ്ങള്‍ക്കും ലോകത്തെ ഏറ്റവും ശക്തമായ സംഘടനയില്‍ പ്രാതിനിധ്യം ലഭിക്കേണ്ടതുണ്ടെന്ന് പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി അന്റോണിയോ ലൂയി ഡകോസ്റ്റ പറഞ്ഞു. ആഫ്രിക്കന്‍ ഭൂഖണ്ഡം, ഇന്ത്യ, ബ്രസീല്‍ എന്നിവയ്ക്കു സ്ഥിരാംഗത്വം എല്ലാക്കാലവും നിഷേധിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സമാധാനത്തിനും സുരക്ഷിതത്വത്തിനുമായുള്ള ശ്രമങ്ങള്‍ പൂര്‍ണമായി നിറവേറ്റപ്പെടുന്നില്ലെന്നും അതിനായി സമഗ്ര മാറ്റം ആവശ്യമാണെന്നും ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റ് ജേക്കബ് സുമ പറഞ്ഞു.

NO COMMENTS