കശ്മീരില്‍ എസ്‌എസ്ബി ക്യാമ്പ് ആക്രമിച്ച രണ്ട് തീവ്രവാദികള്‍ അറസ്റ്റില്‍

239

ജമ്മു: ജമ്മു കശ്മീരില്‍ ശസസ്ത്ര സീമാ ബലിന്റെ (എസ്‌എസ്ബി) ക്യാമ്ബിന് പുറത്തുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് രണ്ട് തീവ്രവാദികള്‍ അറസ്റ്റില്‍. ഗസന്‍ഫര്‍, ആരിഫ് എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒരാളെ കൂടി പിടികൂടാന്‍ ശ്രമം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. ബുധനാഴ്ച വൈകീട്ടാണ് ബന്നിഹല്‍ മേഖലയിലെ ജവഹര്‍ ടണലിന് സമീപമുള്ള ക്യാമ്ബിന് നേരെ ആക്രമണമുണ്ടായത്. അക്രമണത്തില്‍ ഒരു എസ്‌എസ്ബി സേനാംഗം മരിക്കുകയും ഒരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

NO COMMENTS