തിരുവനന്തപുരം: കമ്മീഷന് വ്യവസ്ഥയില്‍ പഴയ നോട്ടുകള്‍ മാറ്റിക്കൊടുക്കുന്ന ആറംഗസംഘം പിടിയില്‍. 2.46 കോടി രൂപയുടെ മൂല്യമുള്ള ആയിരത്തിന്റെ നോട്ടുകളുമായിട്ടാണ് അഭിഭാഷകനുള്പ്പെടെയുള്ള സംഘം പിടിയിലായത്. ഇവരുടെ പക്കൽ നിന്നും എയര്‍പിസ്റ്റളും കണ്ടെടുത്തു. പ്രത്യേക അന്വേഷണസംഘം തിരുവനന്തപുരം ബാലരാമപുരം അലീഫ് മന്‍സിലില്‍ മുഹമ്മദ് അനസ്(39), അഭിഭാഷകന് വള്ളക്കടവ് ശ്രീവിലാസ് വീട്ടില്‍ കണ്ണന് കൃഷ്ണകുമാര്‍(33), ബീമാപള്ളി മുഹമ്മദ് ഷാ(36), പൂങ്കോട് മരുതറവിളാകം അച്ചു(26), ബീമാപള്ളി അന്സുറുദ്ദീന്(39), മലപ്പുറം അരീക്കോട് വിളയില്‍ തെക്കേയില്‍ അബ്ദുള്‍ നാസര്‍(29) എന്നിവരെയാണ് അറസ്റ്റുചെയ്തത്.