വള്ളത്തോള്‍ സാഹിത്യ പുരസ്കാരം പ്രഭാവര്‍മ്മക്ക്

218

തിരുവനന്തപുരം: ഈ വര്‍ഷത്തെ വള്ളത്തോല്‍ സാഹിത്യ പുരസ്കാരം കവിയും ഗാനരചയിതാവുമായ പ്രഭാവര്‍മ്മക്ക്. 1,11,111 രൂപയും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. കവി, ഗാന രചയിതാവ്, മാധ്യമപ്രവര്‍ത്തകന്‍ എന്നിങ്ങനെ വിവിധ തുറകളില്‍ മികവു പ്രകടിപ്പിച്ച വ്യക്തിയാണു പ്രഭാവര്‍മ.
ശ്യാമമാധവം എന്ന ഖണ്ഡകാവ്യത്തിന് 2016ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും 2013ലെ വയലാര്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. അര്‍ക്കപൂര്‍ണ്ണിമ എന്ന കവിതാസമാഹാരത്തിന് 1995ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. വൈലോപ്പിള്ളി പുരസ്കാരം, ആശാന്‍ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. സൗപര്‍ണിക, ചന്ദനനാഴി, ആര്‍ദ്രം എന്നിവയാണു മറ്റു കവിതാ സമാഹാരങ്ങള്‍.

NO COMMENTS