ന്യൂഡല്‍ഹി:ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റ വിഷയത്തില്‍ ഇടപെടില്ലെന്നു സിപിഎം കേന്ദ്ര നേതൃത്വം തീരുമാനം സംസ്ഥാന നേതൃത്വത്തിന് വിടുന്നു എന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇതേവരെ പ്രതികരിക്കാത്ത സാഹചര്യത്തിലാണ് യെച്ചൂരിയുടെ പരാമര്‍ശം. 28, 29 തിയതികളില്‍ സിപിഎം സമിതി യോഗങ്ങള്‍ ചേരുന്നുണ്ട്. ഇതില്‍ തോമസ് ചാണ്ടി വിഷയം ചര്‍ച്ചയായേക്കുമെന്നാണു സൂചന.തോമസ് ചാണ്ടിയുടെ ആലപ്പുഴയിലെ റിസോര്‍ട്ടില്‍ ഭൂമി കൈയേറ്റം നടന്നെന്ന ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മൗനം തുടരുകയാണ്.