ബഹ്റൈനിൽ മലയാളി വിദ്യാർഥിയെ വീട്ടിൽ മരിച്ച നിലയില്‍ കണ്ടത്തെി

227

നാമ ∙ ഇന്ത്യന്‍ സ്കൂള്‍ പ്ലസ് ടു വിദ്യാർഥി വിനീത് ഭൂഷണ്‍ പിള്ള(17)യെ ഗഫൂളിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്തെി. ചേർത്തല സ്വദേശിയും ബഹ്റൈനില്‍ എല്‍ഐസി സീനിയര്‍ കൺസൾട്ടന്റുമായ വേണുഗോപാല്‍ പിള്ളയുടെയും മരിയ പിള്ളയുടെയും മകനാണ്. മരിയ ഗൾഫ് വണ്‍ ഇൻവെസ്റ്റ്മെന്റ് ബാങ്ക് ജീവനക്കാരിയാണ്.

രണ്ടുവയസു മുതല്‍ വിനീത് ഹൃദ്രോഗബാധിതനായിരുന്നുവെന്നു പിതാവിന്റെ സുഹൃത്തുക്കള്‍ പറഞ്ഞു. ഇന്ത്യന്‍ സ്കൂളില്‍ പ്ലസ് ടു ഹ്യൂമാനിറ്റീസ് സ്ട്രീം വിദ്യാർഥിയാണ്. സഹോദരങ്ങള്‍: വിഷ്ണു പിള്ള (അഹമ്മദാബാദ്), വീണ പിള്ള (ബെംഗളൂരു). മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

NO COMMENTS

LEAVE A REPLY