കൊച്ചി: രാമലീലയക്ക് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് നിര്‍മതാവ് ടോമിച്ചന് മുളകുപാടം നല്കിയ ഹര്‍ജി ഹൈക്കോടതി വീണ്ടും തള്ളി. സിനിമയില്‍ നായകനായ ദിലീപ് കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ സാഹചര്യത്തിലാണ് സിനിമയക്ക് സംരക്ഷണം ആവശ്യപ്പെട്ട് നിര്‍മതാവ് വീണ്ടും കോടതിയെ സമീപിച്ചത്. റിലീസിനു പോലീസ് സംരക്ഷണം നല്കാന് സാധിക്കില്ലെന്നും രണ്ടാം തവണയും ഹൈക്കോടതി അറിയിച്ചു. ദിലീപിന്റെ ജാമ്യാപേക്ഷ പലതവണ കോടതി തള്ളിയതോടെയാണ് സിനിമ റിലീസ് ചെയ്യാന്‍ നിര്‍മതാവ് തീരുമാനിച്ചത്.