വാഷിങ്ടണ്‍: സൈനിക നടപടി ആരംഭിച്ചാല്‍ ഉത്തര കൊറിയയെ ചാമ്പലാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. ഉത്തരകൊറിയയുടെ മിസൈല്‍, ആണവ പദ്ധതികള്‍ക്കെതിരെ ആദ്യ തിരിച്ചടിയായി സൈനിക നടപടിയുണ്ടാകില്ലെന്നും ട്രംപ് വ്യക്തമാക്കി. വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. രണ്ടാമതൊരു മാര്‍ഗത്തിനായി തങ്ങള്‍ പൂര്‍ണ സജ്ജരാണെന്നും, അതൊരിക്കലും സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും, പക്ഷെ രണ്ടാമത്തെ മാര്‍ഗം തിരഞ്ഞെടുക്കേണ്ടിവന്നാല്‍ ഉത്തരകൊറിയയെ ചാമ്പലാക്കുമെന്നും ട്രംപ് പറഞ്ഞു. രണ്ടാമത്തെ മാര്‍ഗം സൈനിക നടപടിയാണെന്നും വേണ്ടിവന്നാല്‍ അതും ചെയ്യുമെന്നും ട്രംപ് മുന്നറിയിപ്പ് നല്കി.