ആലുവ: നടി ആക്രമിക്കപ്പെട്ട കേസിൽ റിമാന്റില്‍ കഴിയുന്ന ദിലീപിന് സന്ദര്‍ശക നിയന്ത്രണം ഏര്‍പ്പെടുത്തിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് തേടി. മനുഷ്യാവകാശ പ്രവര്ത്തകന് സലിം ഇന്ത്യ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന് ജയില്‍ സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ആവശ്യപ്പെട്ടത്. സന്ദര്‍ശകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.