കൊച്ചി : ഡി.വൈ.എഫ്.ഐ കൊച്ചി അഖിലേന്ത്യാ സമ്മേളനത്തിലാണ് ഈ പ്രമേയം പാസാക്കിയത്. ചരിത്ര പരമായ ഈ തീരുമാനം ഡി.വൈ.എഫ്.ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി, പി.എം.ജി. യൂണിറ്റ് കമ്മിറ്റി എന്ന പേരിൽ ഇത്തരക്കാരെ ഉൾപ്പെടുത്തുകയും മെമ്പർഷിപ്പ് വിതരണം നടത്തുകയും ചെയ്തു. യുവതി യുവാക്കളുടെ തൊഴിൽ പരവും വിദ്യാഭ്യാസപരവുമായ പ്രശ്നം പരിഹരിക്കാനാണ് ഡി.വൈ.എഫ്.ഐ ഇതുവരെ പ്രവർത്തിച്ചിരുന്നതെങ്കിൽ ഇനി മുതൽ ഭിന്ന ലിംഗ വിഭാഗത്തിൽപ്പെട്ട ആളുകളെ ക്കൂടി ഉൾപ്പെടുത്തി ക്കൊണ്ടാവണം ഡി.വൈ.എഫ്.ഐ ഭരണഘടനയിൽ മെമ്പർഷിപ്പ് ഇനി ഉണ്ടാവേണ്ടതെന്ന് ജില്ലാ ഡി.വൈ.എഫ്.ഐ സെക്രട്ടറി അഡ്വ: സാജു അഭിപ്രായപ്പെട്ടു. ഞങ്ങൾ സംസാരിക്കുമ്പോൾ അവഗണിക്കപ്പെട്ടവരായും പാർശ്വവൽക്കരിക്കപ്പെട്ടവരായുമാണ് എപ്പോഴും പൊതു സമൂഹം സംസാരിക്കുന്നതെന്നും ഇതിന് ഒരു അവസാനം കണ്ടെത്താൻ ഞങ്ങൾ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം കുന്നക്കുഴി വാർഡ് കൗൺസിലർ ബിനു.ഐ.പിയെ സമീപിക്കുകയും അദ്ദേഹം അതിനെ ഗൗരവമായി ഏറ്റെടുക്കുകയും ചെയ്തതിൻറെ അനന്തരഫലമാണ് ഞങ്ങൾ നിങ്ങൾ എന്ന വ്യതൃസമില്ലാതെ ഞങ്ങൾക്ക് സമൂഹത്തിൽ നീതി ലഭിച്ചതെന്ന് ഡി.വൈ.എഫ്.ഐ ഭിന്നലിംഗ വിഭാഗം പി.എം.ജി. യൂണിറ്റ് പ്രസിഡന്റ് സൂര്യ കിരൺ മാധ്യമങ്ങളോട് പറഞ്ഞു. യൂണിറ്റ് സെക്രട്ടറിയായി ശ്യാമ എസ് പ്രഭയെയും,വൈസ് പ്രസിഡണ്ടായി രാജേഷ് അസ്മ,ജോയിന്റ് സെക്രട്ടറി ആയി കീർത്തി വൈഷ്ണവിനെയും, എക്സിക്യൂട്ടീവ് മെമ്പർമാരായി അച്ചു,ദിയ സന, അഖിൽ അബി തുടങ്ങി പതിനൊന്നംഗ കമ്മിറ്റിയാണ് രൂപീകരിച്ചിട്ടുള്ളതെന്നും പറഞ്ഞു.