ആറ്റിങ്ങലിൽ സ്വകാര്യ ബസ് ഇടിച്ചു ബൈക്ക് യാത്രക്കാരന്‍ മരിച്ചു

302

തിരുവനന്തപുരം : സ്വകാര്യ ബസുകളുടെ മത്സര ഓട്ടത്തെ തുടര്‍ന്നു ആറ്റിങ്ങല്‍ കടുവാ പള്ളിയ്ക്ക് സമീപം അമിത വേഗതയിൽ    വന്ന സ്വകാര്യ ബസ് ഇടിച്ചു ബൈക്ക് യാത്രക്കാരന്‍ പിരപ്പൻകോട് സ്വദേശിയായ യുവാവ് മരിച്ചു. പിരപ്പൻകോട് പാലവിള എം.എസ് നിവാസിൽ വിജീഷ് കുമാർ (29) ആണ് മരിച്ചത്.ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ആണ് അപകടം കൊല്ലം ആനനന്ദേശ്വരി ക്ഷേത്രത്തിലെ പഞ്ചവാദ്യ ജീവനക്കാരനായിരുന്നു വിജീഷ്

കൊല്ലത്ത് നിന്നും വീട്ടിലേയ്ക്ക് വരുന്ന വഴി ആറ്റിങ്ങൽ കടുവ പള്ളിയ്ക്ക് സമീപം അമിത വേഗതയില്‍ വന്ന വര്‍ക്കല ആറ്റിങ്ങല്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സംഗീത എന്ന സ്വകാര്യ ബസ്. ബൈക്കില്‍ പോകുകയായിരുന്ന വിജീഷിനെ ഇടിച്ചു ഇടുകയായിരുന്നു .ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീണ വിജീഷ് ബസിനടിയില്‍പ്പെട്ടു ബസിന്റെ പിന്‍ ചക്രം തല വഴി കയറി ഇറങ്ങി മരിക്കുകയായിരുന്നു. ബസ് അമിത വേഗതയില്‍ ആണ് വന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. സ്വകാര്യ ബസുകളുടെ മത്സര ഓട്ടം കാരണം നിരവധി ജീവനുകളാണ് ഇവിടെ പോലിഞ്ഞത്.എന്നിട്ടും സ്വകാര്യ ബസുകളുടെ മത്സര ഓട്ടം തടയാന്‍ പോലിസ് ഒരു വിധ നടപടിയും എടുക്കുന്നില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. മൃതദേഹം ചിറയിന്‍കീഴ്‌ താലൂക്ക് ആശുപത്രിയില്‍ .പിതാവ് മനോഹരന്‍ നായര്‍, മാതാവ് ശോഭന, സഹോദരങ്ങള്‍ വിനീഷ്, വിഷ്ണു സംസ്കാരം നാളെ വീട്ടുവളപ്പില്‍ നടക്കും

NO COMMENTS