ലോറെന്‍സ്: അമേരിക്കയിലെ കന്‍സസില്‍ വെടിവയ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. ലോറെന്‍സിലെ മസാച്യുസെറ്റ്സ് തെരുവില്‍ പുലര്‍ച്ചെ 1.45നാണ് വെടിവയ്പുണ്ടായത്. എലിസബത്ത് ബ്രൗണ്‍(22), ലിന്‍ ഹെന്‍ഡേഴ്സണ്‍(20), ദുപ്രീ ഡീന്‍(24) എന്നിവരാണ് കൊല്ലപ്പെട്ടത്. നഗരത്തിലെ പോലീസ് ആസ്ഥാനത്തിന് സമീപമുള്ള തിരക്കേറിയ റെസ്റ്ററന്റ് മേഖലയിലാണ് അക്രമസംഭവം നടന്നത്. ഒരുകൂട്ടം ആളുകള്‍ക്കിടയിലുണ്ടായ തര്‍ക്കം വെടിവയ്പായി മാറുകയായിരുന്നു. ഇരുപതോളം വെടിയൊച്ച കേട്ടതായി പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആക്രമണത്തിന്റെ കാരണം അറിവായിട്ടില്ല.