വേങ്ങര മണ്ഡലത്തില്‍ തോമസ് ഐസക്ക് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ബിസിനസ് മീറ്റ് ചട്ടവിരുദ്ധമെന്ന് യു ഡി എഫ്

193

വേങ്ങര : വേങ്ങര മണ്ഡലത്തില്‍ ധനകാര്യ മന്ത്രി തോമസ് ഐസക്ക് ചൊവ്വാഴ്ച നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ബിസിനസ് മീറ്റ് ചട്ടവിരുദ്ധമെന്ന് യു ഡി എഫ്. തിരഞ്ഞെടുപ്പ് പര്യടനത്തിനെത്തുന്ന മന്ത്രി വേങ്ങരയില്‍ തിരഞ്ഞെടുത്ത വ്യവസായികളുമായാണ് കൂടിക്കാഴ്ച നടത്തുന്നത്.
ഭരണസ്വാധീനം ഉപയോഗിച്ച്‌ വ്യവസായികളെ കൂടെക്കൂട്ടാനുള്ള ശ്രമമാണ് മന്ത്രി നടത്തുന്നതെന്ന് യു ഡി എഫിന്റെ തിരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന പ്രൊഫ കെ കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം എല്‍ എ ആരോപിച്ചു. നീതി പൂര്‍വ്വവും, നിക്ഷ്പക്ഷവുമാകേണ്ട തിരഞ്ഞെടുപ്പ് പക്രിയയെ സ്വാധീനിക്കാനാണ് മന്ത്രി ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാനുള്ള നീക്കത്തിലാണ് യു ഡി എഫ്.

NO COMMENTS