കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് ജാമ്യം കിട്ടിയത് കേസില്‍ പൊലീസിന് വീഴ്ച്ചപറ്റിയത് കൊണ്ടല്ലെന്ന് ആലുവ റൂറല്‍ എസ്പി എ.വി ജോര്‍ജ്. കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നും റൂറല്‍ എസ്പി അറിയിച്ചു. എന്നാല്‍ കോടതിയുടെ നടപടിയെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നാണ് ഡിജിപി ലോക്നാഥ് ബെഹ്റ പ്രതികരിച്ചത്.