നഴ്സിങ് റിക്രൂട്ട്മെന്റ്: ഇരയായവർ നൂറിലധികം പേർ

171

കൊച്ചി ∙ മലയാളി ഉദ്യോഗാര്‍ഥികളെ ചതിച്ച് വീണ്ടും നഴ്സിങ് റിക്രൂട്ട്മെന്‍റ് മാഫിയ. ഫിന്‍ലാന്‍ഡിലും, ബ്രസീലിലും ജോലി വാഗ്ദാനം ചെയ്താണ് റിക്രൂട്ട്മെന്‍റ് സ്ഥാപനം നൂറ്റി ഇരുപതോളം മലയാളി നഴ്സുമാരുടെ പണം തട്ടിയെടുത്തത്. മുംബൈ ആസ്ഥാനമായ സ്വകാര്യ സ്ഥാപനം മലയാളികളില്‍നിന്നു തട്ടിയെടുത്തതു മൂന്നു കോടിയിലേറെ രൂപ.

തട്ടിപ്പിനിരയായവരിൽ കേരളത്തിന്‍റെ പല ഭാഗങ്ങളില്‍നിന്നുളളവരുണ്ട്‍. സംസ്ഥാനത്തിനകത്തും പുറത്തുമുളള ചെറുകിട ആശുപത്രികളിലും വിദേശത്തുമായി ജോലി ചെയ്തു വരുന്നതിനിടെയാണു മുംബൈ ആസ്ഥാനമാക്കിയ ഹീലിയസ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് എന്ന സ്ഥാപനം ഇവരെ സമീപിച്ചത്. രണ്ടര ലക്ഷം മുതല്‍മൂ ന്നര ലക്ഷം രൂപ വരെ മുടക്കിയാ ല്‍ഫിന്‍ലാന്‍ഡിലും, ബ്രസീലിലും ജോലിക്കെത്തിക്കാമെന്നായിരുന്നു വാഗ്ദാനം. ഉദ്യോഗാര്‍ഥികളെ വിശ്വസിപ്പിക്കാന്‍വേണ്ടുന്ന രേഖകളുള്‍പ്പെടെ കാട്ടിയായിരുന്നു ഏജന്‍സിയുടെ തട്ടിപ്പ്.

ഉദ്യോഗാര്‍ഥികളില്‍നിന്നു മൂന്നു ലക്ഷം രൂപ വരെ ൈകക്കലാക്കിയ ശേഷം ട്രാവൽ ഏജന്‍സി അധികൃതർ മുങ്ങുകയായിരുന്നു. നിര്‍ധന കുടുംബങ്ങളില്‍നിന്നുളള ഉദ്യോഗാര്‍ഥികളാണ് കബളിപ്പിക്കപ്പെട്ടവരിലേറെയും. വിദ്യാഭ്യാസ ലോണ്‍പോലും തിരിച്ചടയ്ക്കാനാവാത്ത പലരും കടം വാങ്ങിയാണ് ഏജന്‍സിക്ക് പണം നല്‍കിയത്.
തട്ടിപ്പു നടത്തിയവരിൽ ചിലരുടെ ചിത്രങ്ങളടക്കം മുംബൈ പൊലീസിൽ പരാതി നല്‍കിയിട്ടുണ്ടെങ്കിലും കാര്യമായ അന്വേഷണമുണ്ടായിട്ടില്ല. ഉദ്യോഗാര്‍ഥികൾ കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY