ശ്രീനഗര്‍ : ജമ്മു കാഷ്മീരില്‍ മുന്‍ തീവ്രവാദി വെടിയേറ്റ് കൊല്ലപെട്ടു. പുല്‍വാമ ജില്ലയിലെ ത്രാലില്‍ മുമ്പ് തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ഫിഖ് അഹമ്മദ് ഭട്ട് എന്ന ദാദയാണ് ഉച്ചയ്ക്ക് രണ്ടോടെ വെടിയേറ്റ് മരിച്ചത്. ഉടന്‍ തന്നെ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ലെന്നും ഭീകരരാണു വെടിയുതിര്‍ത്തതെന്നും പോലീസ് പറഞ്ഞു. മറ്റൊരു സംഭവത്തില്‍ പുല്‍വാമ ജില്ലയില്‍, ഹന്ദ്വാരയിലെ ഹാജിന് സ്വദേശികളായ പിതാവിനു മകനും വെടിയേറ്റു. അല്‍താഫ് അഹമ്മദ് ഖാന്, വസിഫ് അല്‍താഫ് എന്നിവര്‍ക്കാണു വെടിയേറ്റത് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.