കോയമ്ബത്തൂര്‍: കണ്ണൂര്‍- യശ്വന്ത്പൂര്‍ എക്സ്പ്രസ് ട്രെയിനില്‍ തീപ്പിടിത്തം. രണ്ട് കോച്ചുകള്‍ക്കാണ് തീപ്പിടിച്ചത്. ഇന്ന് പുലര്‍ച്ചെ നാല് മണിക്ക് കോയമ്ബത്തൂരിനും വാളയാറിനും മധ്യേയായിരുന്നു സംഭവം. യാത്രക്കാരുടെ സമയോചിത ഇടപെടല്‍ വന്‍ അപകടം ഒഴിവാക്കി. പുക ശ്വസിച്ച യാത്രക്കാര്‍ ഉടന്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. സുരക്ഷ ഉറപ്പാക്കി ഒരു മണിക്കൂറിന് ശേഷം ട്രെയിന്‍ യാത്ര തുടര്‍ന്നു.