കേരളത്തെ അപകീര്‍ത്തിപ്പെടുത്തുകയാണ് അമിത് ഷായുടെ ഉദ്ദേശമെന്ന് മുഖ്യമന്ത്രി

220

തിരുവനന്തപുരം : കേരളത്തെ അപകീര്‍ത്തിപ്പെടുത്തുകയാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ ഉദ്ദേശമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അമിത് ഷായ്ക്ക് ഒറ്റ രാത്രി കൊണ്ട് നാടുവിടേണ്ടി വരും. കേരളത്തിന്റെ ഉള്‍ക്കൊമ്പിനോട് മുട്ടിനോക്കിയപ്പോഴാണ് ബിജെപി അധ്യക്ഷന് കാര്യം മനസിലായതെന്നും പിണറായി തുറന്നടിച്ചു. ബിജെപി ഉയര്‍ത്തുന്ന ഏതു വെല്ലുവിളിയെയും നേരിടാന്‍ ഒരുക്കമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

NO COMMENTS