മതപരിവര്‍ത്തനങ്ങള്‍ കേന്ദ്ര എജന്‍സികള്‍ അന്വേഷിക്കണമെന്ന് നിമിഷയുടെ അമ്മ

279

ന്യൂഡല്‍ഹി: നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങള്‍ കേന്ദ്ര എജന്‍സികള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ടു നിമിഷയുടെ അമ്മ ബിന്ദു സുപ്രീംകോടതിയെ സമീപിച്ചു. കേരളം ഐഎസിന്റെയും ജിഹാദികളുടെയും താവളമാണെന്ന് നിമിഷയുടെ അമ്മ കോടതിയെ അറിയിച്ചു. കേരളത്തില്‍ നടക്കുന്ന മതപരിവര്‍ത്തനങ്ങള്‍ക്ക് സമാനതകള്‍ ഉണ്ടെന്നും നിമിഷയുടെ അമ്മ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.ഹാദിയ കേസില്‍ കക്ഷി ചേരണമെന്നാവശ്യവും നിമിഷയുടെ അമ്മ മുന്നോട്ട് വെച്ചിട്ടുണ്ട്. പാലക്കാട് സ്വദേശിയുമായി വിവാഹിതയായശേഷം നിമിഷ ഐഎസ് ഭീകര സംഘടനയില്‍ ചേര്‍ന്നുവെന്നാണ് സംശയിക്കുന്നത്. ഇവര്‍ അഫ്ഗാനിസ്ഥാനിലേക്കാണ് കടന്നതെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.

NO COMMENTS