പി.വി. അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍ തീം പാര്‍ക്കിന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ ക്ലീന്‍ചിറ്റ്

354

കൊച്ചി: പി.വി. അന്‍വര്‍ എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള വിവാദ വാട്ടര്‍ തീം പാര്‍ക്കിന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ ക്ലീന്‍ചിറ്റ്. പാര്‍ക്കിലെ ന്യൂനതകള്‍ പരിഹരിച്ചതായി മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു. മാലിന്യനിര്‍മാര്‍ജനത്തിനു സൗകര്യം ഒരുക്കാത്തതിനെ തുടര്‍ന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് പാര്‍ക്കിന്റെ അനുമതി റദ്ദാക്കിയത്. പാര്‍ക്കിന്റെ അനുമതി റദ്ദാക്കിയതിനെതിരെ അന്‍വര്‍ നല്‍കിയ ഹര്‍ജിയിലാണ് ബോര്‍ഡിന്റെ നടപടി.
പാര്‍ക്ക് പരിശോധിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി നേരത്തെ ബോര്‍ഡിനോട് നിര്‍ദേശിച്ചിരുന്നു.

NO COMMENTS