റിയാദ് : സൗദിയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. ചൊവ്വാഴ്ച രാവിലെ റിയാദ് വാദി ധവസീറിലുണ്ടായ വാഹനാപകടത്തില്‍ കായംകുളം ഒന്നാംകുറ്റി ചേരാവള്ളി സ്വദേശികളായ ജവാദ് (50 ), കലുങ്കില്‍ സുബൈര്‍ കുട്ടി എന്നിവരാണ് മരിച്ചത്. ഇരുവരും ഉംറ തീര്‍ഥാടനം കഴിഞ്ഞ് റിയാദിലേക്ക് മടങ്ങവെയാണ് അപകടത്തില്‍പ്പെട്ടത്.