ന​രേ​ന്ദ്ര മോ​ദി പാ​വ​ങ്ങ​ള്‍​ക്ക് സ്വ​പ്ന​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന വ്യക്തിയാണെന്ന്‍ രാ​ഹു​ല്‍ ഗാ​ന്ധി

244

അ​ഹ​മ്മ​ദാ​ബാ​ദ്: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി സ്വ​പ്ന​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന വ്യക്തിയാണെന്നു പരിഹസിച്ച്‌ കോ​ണ്‍​ഗ്ര​സ് ഉ​പാ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി. മോദി പാ​വ​ങ്ങ​ള്‍​ക്ക് സ്വ​പ്ന​ങ്ങ​ള്‍ വി​ല്‍​ക്കുകയാണ്. 2030 ല്‍ ഇ​ന്ത്യ​ക്കാ​ര്‍​ക്ക് ച​ന്ദ്ര​നെ കൊണ്ടു തരാം എന്നു പറയുന്നു. പ്രധാനമന്ത്രി ​ഗു​ജ​റാ​ത്തി​ല്‍ 2022 ല്‍ ദാ​രി​ദ്ര്യം ഇ​ല്ലാ​താ​ക്കുമെന്നു അവകാശപ്പെടുന്നു. 22 വ​ര്‍​ഷ​മാ​യി ഗു​ജ​റാ​ത്ത് ഭ​രി​ച്ച വ്യക്തിയാണ് ഈ അവകാശവാദം ഉന്നയിക്കുന്നത്. ഇനി മോദി ഗുജറാത്തിലെ ജനങ്ങളോട് പറയുന്ന കാര്യങ്ങള്‍ ഞാന്‍ പറയാം. എ​ല്ലാ ഗു​ജ​റാ​ത്തി​ക​ള്‍​ക്കും 2025 ല്‍ ച​ന്ദ്ര​നെ തരും. പിന്നീട് എല്ലാ വീടുകളിലും 2028 ല്‍ ച​ന്ദ്ര​നെ തരും. പിന്നീട് രണ്ടു വര്‍ഷത്തിനു ശേഷം രാജ്യത്തിലെ എല്ലാവര്‍ക്കും ​മോ​ദി​ജി ച​ന്ദ്ര​നെ ന​ല്‍​കുമെന്നു രാ​ഹു​ല്‍ പറഞ്ഞു

NO COMMENTS