തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരന്‍ കേസ് ഒത്തുതീര്‍പ്പാക്കിയെന്ന വി ടി ബല്‍റാം എം എല്‍ എ യുടെ ആരോപണത്തിന് മറുപടിയുമായി മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സത്യസന്ധമായാണ് ടി.പി കേസ് യുഡിഎഫ് സര്‍ക്കാര്‍ കൈകാര്യം ചെയ്തത്, ഗൂഢാലോചനക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയിരുന്നു, ഏത് കേസിലും തെളിവുണ്ടങ്കിലേ നടപടിയെടുക്കാന്‍ കഴിയൂ എന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ടി.പി. ചന്ദ്രശേഖരന്‍ വധകേസ് കൃത്യമായി അന്വേഷിക്കാതെ ഇടയ്ക്കുവച്ച് ഒത്തുതീര്‍പ്പാക്കിയെന്നും, അതിനുകിട്ടിയ പ്രതിഫലമാണ് സോളാര്‍ കേസ് അന്വേഷണമെന്നും ബല്‍റാം എംഎല്‍എ കുറ്റപ്പെടുത്തിയിരുന്നു.