ജമ്മു കാശ്മീരില്‍ ഇന്റർനെറ്റ് സേവനം 2 ജിയായി പരിമിതപ്പെടുത്താന്‍ ടെലികോം കമ്പനികള്‍ക്ക് നിര്‍ദ്ദേശം

151

ശ്രീനഗര്‍ : ജമ്മു കാശ്മീരില്‍ ഇന്റർനെറ്റ് സേവനം 2 ജിയായി പരിമിതപ്പെടുത്താന്‍ ടെലികോം കമ്പനികള്‍ക്ക് നിര്‍ദ്ദേശം. സൈന്യത്തിനെതിരെയുള്ള ഭീകരക്രമണങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് തീരുമാനം. ജമ്മു കശ്മീരിലെ പുൽ വാമയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ വധിച്ചതിന്റെ പിന്നാലെയാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. കശ്മീരിലെ ഭീകരന്മാർ ഇന്റ്ർനെറ്റ് സേവനം വളരെയധികം ദുരുപയോഗം ചെയ്യുന്നുണ്ട്.പുതിയ താവളങ്ങൾ കണ്ടെത്താനും,ആക്രമണങ്ങൾ ആസൂത്രണം ചെയ്യാനും,ഭീകരവാദം പ്രചരിപ്പിക്കാനും നെറ്റ് സൗകര്യം ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. തുടർന്നാണ് ഇത്തരം നിർദേശം നൽകാൻ തീരുമാനിച്ചതെന്ന് പൊലീസ് ഐ.ജി മുനീർ ഖാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

NO COMMENTS