മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ കെ.എൻ.എ. ഖാദറിന്റെ വിജയിച്ചു. 23310 ഭൂരിപക്ഷത്തോടെയാണ് കെ.എൻ.എ. ഖാദര്‍ വിജയിച്ചത്. ആകെ 65527 വോട്ടാണ് ഖാദറിന് ലഭിച്ചത്. ഭൂരിപക്ഷം കുറഞ്ഞെങ്കിലും അതൊന്നും വിജയത്തിന്റെ തിളക്കത്തെ ബാധിക്കില്ലന്ന നിലപാടിലാണ് കോണ്‍ഗ്രസ്സ് ലീഗ് നേതൃത്വങ്ങള്‍ അറിയിച്ചു. സി.പി.എം ഭരണ ‘സൗകര്യ’ങ്ങള്‍ വ്യാപകമായി ഉപയോഗപ്പെടുത്തായിട്ടും വിജയിക്കാന്‍ കഴിഞ്ഞത് സര്‍ക്കാറിനുള്ള മുന്നറിയിപ്പു കൂടിയാണെന്ന് യു.ഡി.എഫ് നേതൃത്വം ചൂണ്ടിക്കാട്ടി.