മുംബൈ: ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 200.95 പോയന്റ് നേട്ടത്തില്‍ 32,633.64ലിലും നിഫ്റ്റി 63.40 ഉയര്‍ന്ന് 10,230.90ലുമാണ് ക്ലോസ് ചെയ്തത്. ടിസിഎസ്, സണ്‍ ഫാര്‍മ, ടാറ്റ മോട്ടോഴ്സ്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഓട്ടോ, ഒഎന്‍ജിസി തുടങ്ങിയവ നേട്ടത്തിലും മാരുതി സുസുകി, ഏഷ്യന്‍ പെയിന്റ്സ്,ആക്സിസ് ബാങ്ക്, റിലയന്‍സ്, വിപ്രോ, ഭേല്‍, എച്ച്ഡിഎഫ്സി, എസ്ബിഐ തുടങ്ങിയവ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1300 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1404 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.