ന്യൂഡല്‍ഹി: മോദിയുടെ ഭരണം തുടരാനാണ് സിപിഎം ആഗ്രഹിക്കുന്നതെന്ന് എ കെ ആന്റണി. സിപിഎം കേന്ദ്ര കമ്മിറ്റി എടുത്ത തീരുമാനത്തിലൂടെ ഇതാണ് നമുക്ക് മനസിലാക്കാന്‍ സാധിക്കുന്നത്. കേരളത്തിലെ നേതാക്കാള്‍ തന്നെയാണ് കോണ്‍ഗ്രസുമായി സഹകരിക്കുന്നത് തടയാന്‍ കേന്ദ്രകമ്മിറ്റിയില്‍ ഇടപെട്ടത്. ബിജെപിക്കും സിപിഎമ്മിനും കോണ്‍ഗ്രസിനു എംപിമാരെ കുറയ്ക്കുന്ന കാര്യത്തില്‍ ഒരേ നിലപാടാണ്. രഹസ്യമായി ഇവര്‍ പരസ്പരം സഹായിക്കുന്നുണ്ട്. ബിജെപിക്കെതിരെ രാജ്യത്ത് വിശാല മതനിരപേക്ഷ സഖ്യം കോണ്‍ഗ്രസ് സഹകരണത്തോടെ കൊണ്ടു വരണമെന്ന സി പി എം ജനറല്‍ സെക്രട്ടറിയുടെ നിര്‍ദേശം കേന്ദ്ര കമ്മിറ്റി തള്ളിയിരുന്നു. ഇതിന്റെ പശ്ചത്താലത്തിലാണ് എം കെ ആന്റണിയുടെ ഈ പരമാര്‍ശം.