ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഡീസല്‍ ജനറേറ്ററുകള്‍ക്ക് നിരോധനം. ഡല്‍ഹി പരിസ്ഥിതി മലിനീകരണ നിയന്ത്രണ അഥോറിട്ടിയാണ് നിരോധനം ഏര്‍പ്പെടുത്തിയത്. വായു മലിനീകരണം അപകടരമാം വിധം ഉയരാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ഇത്തരത്തിലൊരു നീക്കം. വരുദിവസങ്ങളില്‍ വാഹനങ്ങളുടെ പാര്‍ക്കിങ് ഫീ നാലിരട്ടിയായി വര്‍ധിപ്പിക്കാനും ബദരാപൂര്‍ താപവൈദ്യുത നിലയം അടച്ചിടാനും തീരുമാനമായിട്ടുണ്ട്. അതേസമയം ആശുപത്രി സര്‍വീസുകള്‍ക്ക് ഡീസല്‍ ജനറേറ്റര്‍ നിരോധനം ബാധകമല്ല. മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടത്തിയ യോഗത്തിന് ശേഷമാണ് പുതിയ തീരുമാനങ്ങള്‍.