നരേന്ദ്രമോദി സൈനികര്‍ക്കൊപ്പം ദിപാവലി ആഘോഷിച്ചു

152

ശ്രീനഗര്‍ : പ്രധാനമന്ത്രി നരേന്ദ്രമോദി സൈനികര്‍ക്കൊപ്പം ദിപാവലി ആഘോഷിച്ചു. നിയന്ത്രണ രേഖയോട് സമീപമുള്ള പ്രദേശമാണ് ബന്ദിപ്പോര ജില്ലയിലെ ഗുരെസിലാണ് മോഡി ദീപാവലി ആഘോഷിക്കുന്നത്. കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, നോര്‍ത്തേണ്‍ കമാന്‍ഡ് ചീഫ് ലഫ്റ്റനന്റ് ജനറല്‍ ദേവരാജ് അമ്ബു, ചിനാര്‍ കോര്‍പ്സ് കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ ജെ എസ് സന്ധു എന്നിവരും പ്രധാനമന്ത്രിയ്ക്കൊപ്പം ഗുരെസിലുണ്ട്. പ്രധാനമന്ത്രിയായ ശേഷം ഇത് രണ്ടാം തവണയാണ് നരേന്ദ്രമോദി ജമ്മു കശ്മീരിലെത്തുന്നത്. 2014 ല്‍ കശ്മീരിലെ സിയാച്ചിനിലാണ് മോദി ദീപാവലി ആഘോഷിച്ചത്. 2015 ല്‍ പഞ്ചാബിലെ പാക് അതിര്‍ത്തിയിലും, കഴിഞ്ഞ വര്‍ഷം ഹിമാചല്‍ പ്രദേശിലെ ചൈനീസ് അതിര്‍ത്തിയിലും സൈനികര്‍ക്കൊപ്പമാണ് ദീപാവലി ആഘോഷിച്ചത്.

NO COMMENTS