തിരുവനന്തപുരം : വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിച്ച ഉത്തരവിനെതിരെ സര്‍ക്കാര്‍ നിയമ നടപടിക്ക് ഒരുങ്ങുന്നു. വിലക്ക് നീക്കാന്‍ സര്‍ക്കാര്‍ കോടതിയെ സമീപിക്കും. ഇതിനായി സുപ്രീംകോടതിയെയോ ഹൈക്കോടതിയെയോ സമീപിക്കാനാണ് നീക്കം. അന്തിമ തീരുമാനം നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാകും. നിയമവശങ്ങള്‍ പരിശോധിക്കാന്‍ എജിക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.