ജിഷ്ണു പ്രണോയ് കേസ് : സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മഹിജ നാളെ സുപ്രിം കോടതിയെ സമീപിക്കും

189

കോഴിക്കോട്: ജിഷ്ണു പ്രണോയ് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മ മഹിജ നാളെ സുപ്രിം കോടതിയെ സമീപിക്കും. സംസ്ഥാന പൊലീസ് അന്വേഷണം ശരിയായ ദിശയിലല്ലെന്നും പൊലീസില്‍ വിശ്വാസം പൂര്‍ണ്ണമായും നഷ്ടമായെന്ന്മാകും മഹിജ കോടതിയെ അറിയിക്കുക. കൃഷ്ണദാസടക്കമുള്ള ആരോപണ വിധേയരെ സംരക്ഷിക്കാന്‍ പൊലീസ് ശ്രമിച്ചുവെന്ന ആരോപണങ്ങളാണ് അപേക്ഷയില്‍ മഹിജ ഉന്നയിക്കുക. ജിഷ്ണു പ്രണോയ്, ഷഹീര്‍ ഷൗക്കത്തലി കേസുകളില്‍ കൃഷ്ണദാസ് അടക്കമുള്ള പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രിം കോടതി തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയാണ് ജിഷ്ണുവിന്റെ അമ്മ മഹിജ സുപ്രിം കോടതിയെ സമീപിക്കുന്നത്.

NO COMMENTS