തിരുവനന്തപുരം: രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കേരളത്തിലെത്തും. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന അദ്ദേഹം 3.30ന് ടെക്നോപാര്‍ക്ക് നാലാംഘട്ട വികസനത്തിന്റെ ഭാഗമായ ടെക്നോസിറ്റിക്ക് തറക്കല്ലിടും. തുടര്‍ന്ന് രാജ്ഭവനിലെത്തുന്ന രാഷ്ട്രപതി വൈകിട്ട് ആറിന് ടാഗോര്‍ തിയറ്ററില്‍ പൗരസ്വീകരണത്തില്‍ പങ്കെടുക്കും. ശനിയാഴ്ച രാവിലെ വിമാനമാര്‍ഗം കൊച്ചിയിലേക്ക് പോകും. ഹൈക്കോടതിയുടെ ജൂബിലിയാഘോഷ പരിപാടിയില്‍ പങ്കെടുത്തശേഷം ഡല്‍ഹിക്ക് മടങ്ങും.