കഫീൽ വഴിയിൽ കളഞ്ഞ ആന്ധ്രാപ്രദേശ് സ്വദേശിക്ക് റാഫി പാങ്ങോടിന്‍റെ ഇടപെടൽ മൂലം നഷ്ടപരിഹാരത്തുകയുമായി നാട്ടിലേക്ക് മടങ്ങാൻ സാധിച്ചു

292

ഒട്ടകത്തിന്റെ പുറത്ത് നിന്ന് വീണ ഒരു ആന്ധ്രാ സ്വദേശിയെ ഹോസ്പിറ്റലിൽ കൊണ്ട് വരാം എന്ന് പറഞ്ഞു സുമൈസി ഹോസ്പിറ്റലിന്റെ അടുത്ത് വഴിയരികിൽ അയാളുടെ സ്പോൺസർ കൊണ്ട് കളയുകയുണ്ടായി. ആ സമയത്ത് സുമൈസി ഹോസ്പിറ്റലിന്റെ അടുത്തുളള ഒരു ഹോട്ടലിൽ ഞാൻ ആഹാരം കഴിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു. അപ്പോഴാണ് ഒരു ബംഗാളി പറഞ്ഞത് ഒരു ഇന്ത്യക്കാരൻ റോഡരികിൽ കിടക്കുന്നു എന്ന്. അയാളോട് സംസാരിച്ചപ്പോൾ കൈ കാലുകൾ ഓടിഞ്ഞിട്ടുണ്ട് എന്ന് മനസിലാക്കാൻ കഴിഞ്ഞു എന്നും പറഞ്ഞു. ഞാൻ വേഗം ആഹാരം കഴിച്ച് കഴിഞ്ഞു അങ്ങോട്ടേക്ക് പോയി. ചെന്നപ്പോൾ റോഡിനരികിൽ തുണിക്കെട്ടിൽ തല വച്ച് ഒരാൾ കിടക്കുന്നു. ഞാൻ അയാളോട് സംസാരിച്ചു. അയാൾ പറഞ്ഞു ബിഷയിൽ ഒട്ടകങ്ങളെ മേക്കുന്ന ജോലിയായിരുന്നു. നാട്ടിൽ പോലും പോകാതെ 4 വർഷും ഞാൻ അയാളുടെ കൂടെ ജോലി ചെയ്യുകയായിരുന്നു. ഒരു ദിവസം വാഹനത്തിൽ നിന്ന് ഒട്ടകങ്ങളെ ഇറക്കുന്ന സമയത്ത് ഞാൻ തെന്നി വീണു. അങ്ങനെ എന്റെ നട്ടെല്ലിനും കാലിനും ഒരു കൈക്കും ഓടിവുകൾ ഉണ്ടായി. കഫീൽ എന്നെ ആശുപത്രിയിൽ കൊണ്ട് പോകാതെ വേദനക്കുള്ള ഗുളികകൾ ആണ് തന്നത്. ദിവസങ്ങൾ കഴിയും തോറും എന്റെ വേദന കൂടി വന്നു. കിടക്കയിൽ നിന്ന് അങ്ങനാകാതെ എന്റെ ശരീരം മുഴുവൻ വ്രണമായി തുടങ്ങി. അങ്ങനെയാണ് എന്റെ സൗദി ആശുപത്രിയിൽ എന്നും പറഞ്ഞു ഇവിടെ കൊണ്ട് വന്നു ഇട്ടത് എന്ന് അയാൾ പറഞ്ഞു. പാസ്സ്പോർട്ടോ ഇക്കാമായോ ഉണ്ടോ എന്ന് ഞാൻ അയാളോട് ചോദിച്ചു. ആപ്പോൾ അതെല്ലാം സൗദിയുടെ കയ്യിൽ ആണ് എന്ന് പറഞ്ഞു. എത്രയും പെട്ടെന്നു അയാളെ ഹോസ്പിറ്റലിൽ എത്തിക്കാൻ ഞാൻ തീരുമാനിച്ചു. ഞാൻ ഉടൻ തന്നെ റെഡ് ക്രോസ്സ് ആംബുലൻസ് വിളിച്ചു. അപ്പോൾ തന്നെ ആംബുലൻസ് വന്നു അയാളെ സുമൈസി ഹോസ്പിറ്റലിൽ കൊണ്ട് പോയി. അവിടെ ചെന്നപ്പോൾ ഹോസ്പിറ്റലിൽ ഇക്കാമ ചോദിച്ചു. ഇല്ലെന്നു പറഞ്ഞപ്പോൾ അതുണ്ടെങ്കിലേ അഡ്മിറ്റ് ചെയ്യാൻ പറ്റൂ അല്ലെങ്കിൽ കഫീൽ നേരിട്ട് വരണം എന്ന് പറഞ്ഞു. ഇയാൾ വഴിയിൽ കിടക്കുവായിരുന്നു അതാണ് ആംബുലൻസ് വിളിച്ച് ഇവിടെ കൊണ്ട് വന്നത് എന്ന് ഞാൻ പറഞ്ഞു. അപ്പോൾ എന്റെ ഇക്കാമ കൊടുക്കാൻ പറഞ്ഞു. ഞാൻ അപ്പോൾ തന്നെ അത് ഏൽപ്പിച്ച് അയാളെ അവിടെ അഡ്മിറ്റ് ചെയ്തു. താങ്കളുടെ വീട്ടിൽ വിളിച്ചാൽ പാസ്സ്പോർട്ടിന്റെ കോപ്പി കിട്ടുമെങ്കിൽ നമ്പർ തന്നാൽ ഞാൻ വിളിക്കാം എന്ന് അയാളോട് പറഞ്ഞു. അത് കിട്ടില്ല എന്ന് അയാൾ പറഞ്ഞു. എങ്കിലും ഞാൻ അയാളുടെ വീട്ടിലെ നമ്പർ വാങ്ങി വിളിച്ചു. ഫോൺ ഉള്ള വീട്ടിൽ നിന്നും അര കിലോമീറ്റർ ദൂരമുണ്ടായിരുന്നു അയാളുടെ വീട്ടിലേക്ക്. അത്കൊണ്ട് ഒരു അര മണിക്കൂർ കഴിഞ്ഞ് ഞാൻ വീണ്ടും വിളിച്ചു.

ആ സമയത്ത് അയാളുടെ ഭാര്യയും മകളും ആ വീട്ടിൽ എത്തിയിരുന്നു. ഞാൻ അവരുമായി സംസാരിച്ചു നടന്ന കാര്യങ്ങൾ മുഴുവനും പറഞ്ഞു. അയാളുടെ കയ്യിൽ പാസ്പോർട്ട് ഇല്ല പാസ്സ്പോർട്ടിന്റെ കോപ്പി കിട്ടുമെങ്കിൽ വേറെ പാസ്പോർട്ട് എടുത്ത് അയാളെ നാട്ടിൽ കയറ്റി വിടാം എന്ന് ഞാൻ പറഞ്ഞു. അവരുടെ കയ്യിൽ ഒന്നുമില്ല എന്ന് അവർ പറഞ്ഞു. വിസ തന്ന ആളിനെ അറിയാമോ എന്ന് ഞാൻ ചോദിച്ചു അപ്പോൾ അവർക്ക് അറിയാം എന്ന് പറഞ്ഞു. അവരുടെ വീട്ടിൽ നിന്നും 5 കിലോമീറ്റർ ദൂരം ഉണ്ട് എന്ന് പറഞ്ഞു. നമ്പർ ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ല ഓഫീസ് അറിയാം എന്ന് പറഞ്ഞു. എങ്കിൽ അവിടെ ചെന്ന് കാര്യം പറയൂ അവരുടെ കയ്യിൽ ഡീറ്റൈൽസ് കാണും എന്ന് ഞാൻ പറഞ്ഞു. എന്നിട്ട് എന്റെ നമ്പറും ഞാൻ അവർക്ക് കൊടുത്തിരുന്നു. അവർ ഉടൻ തന്നെ ഓഫീസിലേക്ക് പോയി. ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ എനിക്ക് ഇന്ത്യയിൽ നിന്നും ഒരു മിസ്സ്‌കൾ വന്നു. ഞാൻ ഉടൻ തന്നെ തിരിച്ച വിളിച്ചു. അത് നാട്ടിലെ ഒരു ട്രാവൽ ഏജൻസിയിൽ നിന്ന് ആയിരുന്നു. അയാളുടെ ഡീറ്റൈൽസ് എല്ലാം അവരുടെ കയ്യിൽ ഉണ്ട് എന്ന് പറഞ്ഞു. അത് താരൻ പറഞ്ഞപ്പോൾ വിസ നമ്പർ, പത്താക്ക നമ്പർ പിന്നെ സൗദിയുടെ വീട്ടിലെയും നമ്പർ തന്നു. ഞാൻ അതുമായി ജാവാസത്തിൽ പോയി സൗദിയുടെ ഡീറ്റൈൽസ് എടുത്തു. എന്നിട്ട് ഇന്ത്യൻ എംബസ്സിയിൽ പോയി ഇതിബറെ കാരണങ്ങൾ കാണിച്ച പരാതി കൊടുത്തു . അങ്ങനെ അദ്ദേഹത്തിന്റെ കാര്യങ്ങൾ നോക്കുവാനും ഹോസ്പിറ്റൽ കാര്യങ്ങൾക്ക് വേണ്ടിയും ഒരു ഓതറേഷൻ ലെറ്റർ ഇന്ത്യൻ എംബസി എനിക്ക് തന്നു. പിന്നെ എംബസ്സിയിൽ നിന്ന് ഞാൻ സൗദിയെ വിളിച്ചു. അപ്പോൾ അയാളുടെ ഭാര്യ ആണ് ഫോൺ എടുത്തതത്. അപ്പോൾ ഞാൻ അയാളുടെ മൊബൈൽ നമ്പർ ചോദിച്ചു. അതില്ലെന്നവർ പറഞ്ഞു. അപ്പോൾ ഞാൻ പറഞ്ഞു ഞാൻ ഇന്ത്യൻ എംബസ്സിയിൽ നിന്ന് ആണ് വിളിക്കുന്നത്, എത്തിയാൽ ഉടനെ എന്റെ മൊബൈലിൽ വിളിക്കാൻ പറഞ്ഞു. എന്നിട്ട് എന്റെ ഫോൺ നമ്പർ കൊടുത്തു. എന്നിട്ട് ഹോസ്പിറ്റലിൽ നിന്ന് മെഡിക്കൽ റിപ്പോർട്ട് വാങ്ങി എന്റെ സുഹൃത്തായ പോലീസ് ക്യാപ്റ്റന്റെ അടുത്ത് ചെന്ന് ഈ വിവരങ്ങൾ ഞാൻ അറിയിച്ചു.

അത് പരിശോധിച്ചിട്ട് അദ്ദേഹം ചോദിച്ചു സൗദി അയാളെ എവിടെയാണ് കളഞ്ഞത് എന്ന്. സുമൈസി ഹിസ്പിറ്റലിന്റെ അടുത്ത് എന്ന് ഞാൻ പറഞ്ഞു. എങ്കിൽ അത് സൂവൈദി സ്റ്റേഷന്റെ നിയമ പരിധി ആണ് എന്ന് അദ്ദേഹം പറഞ്ഞു. എന്നിട്ട് അപ്പോൾ അവിടത്തെ പോലീസ് ക്യാപ്റ്റനെ വിളിച്ച് കാര്യങ്ങൾ പറയുകയും എനിക്ക് വേണ്ട എല്ല ഹെൽപും ചെയ്ത കൊടുക്കണം എന്ന് പറഞ്ഞു. അത് കഴിഞ്ഞു ഞാൻ സൂവൈദി സ്റ്റേഷനിൽ ചെന്നു. എന്നിട്ട് മെഡിക്കൽ റിപ്പോർട്ടും ജാവാസത് പ്രിന്റൗട്ടും കൊടുത്തു. അങ്ങനെ അദ്ദേഹം സൗദിയുടെ ഡീറ്റൈൽസ് എടുത്ത് കേസ് ഫയൽ ചെയ്യുകയും ചെയ്തു. സൗദിയുടെ ഡീറ്റൈൽസ് എടുത്ത് കൂട്ടത്തിൽ അയാളുടെ മകന്റെ ഡീറ്റൈൽസും കിട്ടി. അതിൽനിന്നു മകന്റെ മൊബൈൽ നമ്പർ എടുത്ത് വിളിച്ചു. മകനോട് ക്യാപ്റ്റൻ കാര്യങ്ങൾ പറഞ്ഞു. ഒരാഴ്ച കഴിഞ്ഞിട്ടും സൗദി വന്നില്ല. പിന്നെയും ഒരു തവണ കൂടി ക്യാപ്റ്റൻ വിളിച്ചു. പക്ഷെ ഫോൺ എടുത്തില്ല. അപ്പോൾ ക്യാപ്റ്റൻ ബിഷയിലെ സ്റ്റേഷനിൽ വിളിക്കുകയും കേസിന്റെ ഡീറ്റൈൽസ് പറയുകയും ചെയ്തു. അപ്പോൾ ബിഷയിലെ സ്റ്റേഷനിൽ നിന്നും പോലീസിനെ സൗദിയുടെ വീട്ടിലേക്ക് അയച്ചു. അവിടെ ചെന്നപ്പോൾ സൗദി വീട്ടിൽ ഉണ്ടായിരുന്നു. അപ്പോൾ തന്നെ സൗദിയെ ബിഷയിലെ സ്റ്റേഷനിൽ കൊണ്ട് വന്നു. സൗദിയോട് ക്യാപ്റ്റൻ കാര്യങ്ങൾ പറഞ്ഞു മനസിലാക്കുകയും അയാളുടെ പാസ്സ്പോർട്ടും ഡീറ്റൈൽസും എടുത്ത് നാളെ തന്നെ സുവൈദി സ്റ്റേഷനിൽ ഹാജരാക്കണം അല്ലെങ്കിൽ ഞങ്ങൾക്ക് അറസ്റ്റ് ചെയ്ത് കൊണ്ട് പോകേണ്ടി വരും എന്ന് പറഞ്ഞു. സൗദിയുടെ മകനും കൂടെ ഉണ്ടായിരുന്നു. അദ്ദേഹം ഒരു സ്കൂളിലെ അദ്ധ്യാപകൻ ആയിരുന്നു. പിറ്റേ ദിവസം തന്നെ സൗദി രാവിലെ 11 മണിയായപ്പോൾ സൗദി സുവൈദി സ്റ്റേഷനിൽ ഹാജരായി. അപ്പോൾ തന്നെ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. സൗദിയുടെ മകൻ ക്യാപ്റ്റനുമായി സംസാരിച്ചു. എന്ത് വേണമെങ്കിലും ചെയ്യാം എന്ന് പറഞ്ഞു. അപ്പോൾ ക്യാപ്റ്റൻ പറഞ്ഞു. നിന്റെ വാപ്പ ഒരു മനുഷ്യൻ ആണോ. എന്തിനാണ് അയാളെ വഴിയരികിൽ കളഞ്ഞത്. വാപ്പാക്ക് തെറ്റ് പറ്റിയതാണ്, അയാളുടെ ആശുപത്രി ചിലവും നാട്ടിൽ പോകാനുള്ള ചിലവും അയാൾക്ക് കൊടുക്കാൻ ഉള്ളതും എല്ലാം അദ്ദേഹം കൊടുക്കാം എന്ന് അവിടെ എഴുതി ഒപ്പിട്ട് കൊടുത്തു. പിറ്റേന്ന് എന്നോടും അദ്ദേഹത്തോടും സ്റ്റേഷനിൽ വരണം എന്നിട്ട് ബാക്കി കാര്യങ്ങൾ തീരുമാനിക്കാം എന്ന് പറഞ്ഞു. അതുവരെ സൗദിയെ പുറത്ത് വിടില്ല എന്ന് ക്യാപ്റ്റൻ പറഞ്ഞു. അവിടുന്നു ഞങ്ങൾ ഹോസ്പിറ്റലിൽ ചെന്നു. അപ്പോൾ അയാളുടെ കാലിനും കൈക്കും ഉള്ള ഓപ്പറേഷൻ പിറ്റേന്ന് ഫിക്സ് ചെയ്തിരിക്കുകയായിരുന്നു. ഞാനും സൗദിയുടെ മകനും കൂടി അയാളെ കണ്ട് കാര്യങ്ങൾ സംസാരിച്ചു. 13 മാസത്തെ സാലറി കിട്ടാൻ ഉണ്ടെന്നു പറഞ്ഞു. 800 റിയാൽ വച്ച് ആണ് സാലറി. അയാളുടെ മുഴുവൻ സാലറിയും ബാക്കി ചിലവുകളെല്ലാം സൗദിയുടെ മകൻ വഹിക്കും എന്ന് പറഞ്ഞു. അതനുസരിച്ചു ഇക്കാമ, പതാക ഡീറ്റൈൽസ് ഹോസ്പിറ്റലിൽ ഹാജരാക്കി. എന്തായാലും അവിടെ വച്ച് കാര്യങ്ങൾക്ക് തീരുമാനം ആയി.. പിറ്റേന്ന് ഓപ്പറേഷനും ഭംഗിയായി നടന്നു. അന്ന് രാവിലെ 9 മണിക്ക് ഞങ്ങൾ സ്റ്റേഷനിൽ എത്തി. 13 മാസത്തെ സാലറി 10400 റിയാലും 10000 റിയാൽ കൊടുത്ത് ഹോസ്പിറ്റൽ ചിലവും അദ്ദേഹം വഹിക്കും എന്ന് പറഞ്ഞു. അതിനുശേഷം ആ സൗദി ജയിൽ മോചിതനായി. ഓപ്പറേഷൻ കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോൾ വീൽ ചെയറിൽ 1400 രൂപയുടെ ചിലവിൽ അയാൾ നാട്ടിലെത്തി. ബാക്കി 24000 റിയാൽ പോലീസ് ക്യാപ്റ്റൻ അയാളുടെ കയ്യിൽ ഏൽപ്പിച്ചു. നാട്ടിൽ എത്തിയിട്ട് അയാൾ എന്നെ വിളിച്ചു എന്നോടും പോലീസ് ക്യാപ്റ്റനോടും അയാൾ നന്ദി പറഞ്ഞു.

NO COMMENTS