മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 120 പോയന്റ് നേട്ടത്തില്‍ 33277ലും നിഫ്റ്റി 39 പോയന്റ് ഉയര്‍ന്ന് 10,362ലുമെത്തി. ഹീറോ മോട്ടോര്‍കോര്‍പ്,എസ്ബിഐ, മാരുതി സുസുകി, ഭാരതി എയര്‍ടെല്‍, ഒഎന്‍ജിസി, ഏഷ്യന്‍ പെയിന്റ്സ്, ഹിന്‍ഡാല്‍കോ, റിലയന്‍സ്, ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സസ് ബാങ്ക് തുടങ്ങിയവ നേട്ടത്തിലാണ്. ഇന്‍ഫോസിസ്, എച്ച്ഡിഎഫ്സി, വിപ്രോ, ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, ലുപിന്‍, ഐസിഐസിഐ ബാങ്ക് തുടങ്ങിയവ നഷ്ടത്തിലുമാണ്. ബിഎസ്ഇയിലെ 1363 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 402 ഓഹരികള്‍ നഷ്ടത്തിലുമാണ്.