ഹാദിയയെ ഹാജരാക്കാന്‍ സുപ്രീംകോടതിയുടെ നിര്‍ദേശം

208

ന്യൂഡല്‍ഹി : ഹാദിയയെ നേരില്‍ ഹാജരാക്കണമെന്ന് സുപ്രീംകോടതി. നവംബര്‍ 27ന് മൂന്ന് മണിക്ക് സുപ്രീംകോടതിയില്‍ ഹാജരാക്കണമെന്നാണ് നിര്‍ദേശം. ഹാദിയയുടെ നിലപാട് അറിയണം അതിനായി ഹാദിയയെ തുറന്ന കോടതിയില്‍ കേള്‍ക്കും. പ്രായപൂര്‍ത്തിയായതിനാല്‍ പെണ്‍കുട്ടിയുടെ അഭിപ്രായത്തിന്​ പ്രധാന്യം നല്‍കണമെന്ന്​ സുപ്രീം കോടതി പറഞ്ഞു. അടച്ചമുറിയില്‍ ഹാദിയയെ കേള്‍ക്കണമെന്ന ഹാദിയയുടെ അച്ഛന്റെ ആവശ്യം കോടതി തള്ളി.ഹാദിയയും ഷെഫിന്‍ ജഹാനും തമ്മിലുളള വിവാഹം റദ്ദുചെയ്ത ഹൈക്കോടതി നടപടി പരിശോധിക്കുകയായിരുന്നു സുപ്രീംകോടതി. ഷെഫിന്‍ ജഹാന് ഭീകരബന്ധമുണ്ടെന്ന് ആരോപിച്ച്‌ ഹാദിയയുടെ അച്ഛന്‍ അശോകന്‍ സമര്‍പ്പിച്ച ഹര്‍ജിയും കോടതി ഇന്ന് പരിഗണിച്ചിരുന്നു. അന്വേഷണത്തില്‍ ഇതുവരെ കണ്ടെത്തിയ വിവരങ്ങള്‍ എന്‍.ഐ.എ മുദ്രവച്ച കവറില്‍ കോടതിക്ക് കൈമാറിയിരുന്നു.

NO COMMENTS